പഞ്ചായത്ത്
ബാബുരാജന്‍ കെ
പ്രസിഡൻ്റ്,(വാര്‍ഡ്-13, കാവറ)
ലിസമോള്‍ വി
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി,(വാര്‍ഡ്-1, കോട്ടുകുന്നം)
ഉഷാകുമാരി ആർ
ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി, (വാര്‍ഡ്-8, ഠൌണ്‍)
അഞ്ജനാ ദിവാകരന്‍
ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി, (വാര്‍ഡ്-12, വലിയകട്ടക്കാല്‍)
വിജയന്‍ ആർ
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി, (വാര്‍ഡ്-7 വെഞ്ഞാറമൂട്)
രാജേഷ് .എസ്.എസ്
സെക്രട്ടറി, നെല്ലനാട് ഗ്രാമപഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
നെല്ലനാട്....നല്ലനാട്......പൊതുവിവരങ്ങള്‍ജില്ല:തിരുവനന്തപുരംബ്ളോക്ക് :വാമനപുരം വിസ്തീര്‍ണ്ണം:18.46വാര്‍ഡുകളുടെ എണ്ണം:16ജനസംഖ്യ: 21768പുരുഷന്‍മാര്‍ : 10611സ്ത്രീകള്‍ :11157ജനസാന്ദ്രത :1179സ്ത്രീ : പുരുഷ അനുപാതം :1051മൊത്തം സാക്ഷരത : 91.17സാക്ഷരത (പുരുഷന്‍മാര്‍) :95.46സാക്ഷരത (സ്ത്രീകള്‍):87.17തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ട വാമനപുരം പഞ്ചായത്തിനെ വിഭജിച്ചാണ് നെല്ലനാട് പഞ്ചായത്ത് രൂപംകൊണ്ടത്. നെല്ലനാട് വില്ലേജ് ഏരിയയാണ് പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം. വെഞ്ഞാറമൂടാണ് നെല്ലനാട് പഞ്ചായത്തിന്റെ ആസ്ഥാനം. നെല്ലനാട് പഞ്ചായത്ത് കുന്നിന്‍ ചെരുവുകളും സമതലങ്ങളും പാടശേഖരങ്ങളും താഴ്വരകളും ഉള്‍പ്പെട്ടതാണ്. നെല്ലനാട് ഗ്രാമപഞ്ചായത്തിലെ കിഴക്കുഭാഗം ഉയര്‍ന്നപ്രദേശങ്ങളും, പടിഞ്ഞാറോട്ടു പോകുന്തോറും സമതലവും ആണ്. രാജാക്കന്മാരുടേയും സായിപ്പന്‍മാരുടേയും വഴിയാത്രകള്‍ക്കിടയില്‍ പ്രധാനവിശ്രമകേന്ദ്രമായി അവര്‍ തെരഞ്ഞെടുത്തിരുന്നത് ഈ നാടായിരുന്നു. ഒരുപക്ഷെ എല്ലാ അര്‍ത്ഥത്തിലും ഇതൊരു നല്ലനാടായിരുന്നതിനാലാവാം നല്ലനാട് എന്ന മൊഴിയോട് സാമ്യമുള്ള നെല്ലനാട് എന്ന സ്ഥലനാമമുണ്ടായതെന്ന് പഴമക്കാര്‍...