തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 – തൂഫാൻ തദ്ദേശം

നെല്ലനാട് ഗ്രാമപഞ്ചായത്ത്

ഓപ്പറേഷൻ തൂഫാൻ 2.0 – തൂഫാൻ തദ്ദേശം

ലഹരിക്കെതിരെ ജനസേന

ലഹരിമുക്ത സമൂഹത്തിനായി ജനകീയ പങ്കാളിത്തത്തോടെ

നെല്ലനാട് ഗ്രാമപഞ്ചായത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ തുടക്കം.

നെല്ലനാട് ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടി

തീയതി : 28.09.2026

സമയം : രാവിലെ 11.00 മണി

സ്ഥലം : നെല്ലനാട് ഗ്രാമപഞ്ചായത്ത്

 

തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’  ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നെല്ലനാട് ഗ്രാമപഞ്ചായത്തിലും വിപുലമായ ലഹരിവിരുദ്ധ ജനകീയ പരിപാടികൾ സംഘടിപ്പിച്ചു.

28.09.2026-ന് രാവിലെ 11.00 മണിക്ക് നെല്ലനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ബാബുരാജൻ ‘തൂഫാൻ ഫ്ലാഗ്’ ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും ശ്രീ. കെ. ബാബുരാജൻ ചൊല്ലിക്കൊടുത്തു.

പരിപാടിയിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ശ്രീജാ റാണി കെ പി , വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പ്രതിനിധി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സി.ഡി.എസ്. ചെയർമാൻ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സ്കൂൾ, കോളേജ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതിനും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ആവശ്യകത പരിപാടിയിൽ വിശദീകരിച്ചു.

തൂഫാൻ വാരിയേഴ്സ്

 

‘ഓപ്പറേഷൻ തൂഫാൻ 2.0’-ന്റെ ഭാഗമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരെ ‘തൂഫാൻ വാരിയേഴ്സ്’ ആയി കണ്ടെത്തി ലഹരിവിരുദ്ധ ജനകീയ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന് പ്രാധാന്യം നൽകി. പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

തുടർ പ്രവർത്തനങ്ങൾ

 

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകദിന പരിപാടിയായി പരിമിതപ്പെടുത്താതെ തുടർന്നുള്ള 12 മാസക്കാലയളവിൽ വിവിധ ജനകീയ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ശക്തിപ്പെടുത്തുന്നതിനും വാർഡ് തലത്തിൽ ജനജാഗ്രതാ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും തീരുമാനിച്ചു.

 

ലഹരി വ്യാപന സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, ഹരിതകർമ്മ സേന, വിദ്യാർത്ഥി-യുവജന കൂട്ടായ്മകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപനത്തോടെ നിരന്തരമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന കടകൾ സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന ശക്തമാക്കുവാനും ലഹരി ഉപയോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ ലൈസൻസ് റദ്ദ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.

 

‘ഓപ്പറേഷൻ തൂഫാൻ 2.0’യുടെ ഭാഗമായി സംഘടിപ്പിക്കുന്ന തൂഫാൻ തദ്ദേശം പരിപാടികളുടെയും തുടർ പ്രവർത്തനങ്ങളുടെയും ഫോട്ടോ, വീഡിയോ, പങ്കെടുത്തവരുടെ വിവരങ്ങൾ, തൂഫാൻ വാരിയേഴ്സിന്റെ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി സൂക്ഷിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

 

 

Thoofan