land purchase play ground
നെല്ലനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം
(ഐ.എസ്.ഒ 9001:2015 അംഗീകൃത പഞ്ചായത്ത്)
വെഞ്ഞാറമൂട്. പി. ഒ. തിരുവനന്തപുരം. - 695607
ഫോൺ. 0472 2872031 email:nellanadgp@gmail.com
web: https://nellanadpanchayat.lsgkerala.gov.in/
GSTN- 32AAAGN0488A1ZU
നമ്പർ - A2/230/26 തീയതി: 11/11/2026
“ഭരണഭാഷ - മാതൃഭാഷ
ക്വട്ടേഷൻ/ടെൻഡർ പരസ്യം
ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 230/27-സ്റ്റേഡിയം നിർമ്മാണത്തിന് ഭൂമി വാങ്ങൽ എന്ന് പദ്ധതി പ്രകാരം പഞ്ചായത്ത് കളിസ്ഥലത്തിനായി ബാധ്യതകളില്ലാത്ത 50 സെന്റ് കരഭൂമി ആവശ്യമാണ്. പ്രസ്തുത ഭൂമി വാങ്ങുന്നതിനായി സീൽ ചെയ്തു ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 30-11-2026 വൈകുന്നേരം 3 മണി. ക്വട്ടേഷനുകൾ അന്ന് ദിവസം വൈകുന്നേരം 4 മണിക്ക് പർച്ചേസ് കമ്മിറ്റി/ പ്രൊക്യൂർമെന്റ് കമ്മിറ്റി മുമ്പാകെ തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുമ്പോൾ 1 സെന്റ് ഭൂമിയുടെ വിലയാണ് രേഖപ്പെടുത്തേണ്ടത്. സർക്കാർ ആവശ്യങ്ങൾക്ക് ഭൂമി വാങ്ങൽ നടപടി ക്രമങ്ങൾ പ്രകാരം പ്രസ്തുത ഭൂമിയുടെ ഫെയർവാല്യു തുകയുടെ/റവന്യൂ വകുപ്പ് നിശ്ചയിക്കുന്ന തുകയുടെ പരമാവധി 30 ശതമാനം കൂടുതൽ തുക വരെ (സോലേഷ്യം ) തുക മാത്രമേ- അനുയോജ്യതാ സാക്ഷ്യപത്രം/ സെർച്ച് കമ്മിറ്റി തീരുമാനങ്ങൾ എന്നിവയ്ക്ക് വിധേയമായി അനുവദിക്കാൻ കഴിയുകയുള്ളൂ. ആയതിനാൽ ക്വട്ടേഷനുകൾ സമർപ്പിക്കുമ്പോൾ പ്രസ്തുത തുകയ്ക്കുള്ളിൽ മാത്രമേ വില രേഖപ്പെടുത്തുവാൻ പാടുള്ളൂ.
നിബന്ധനകൾ
നിലവിലെ പ്രൊക്യൂർമെന്റ്/ പർച്ചേസ് മാനുവൽ/സർക്കാർ ഉത്തരവുകൾ/സർക്കുലറുകൾ/നിബന്ധനകൾ/പദ്ധതി മാർഗ്ഗരേഖ/പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങൾ എന്നിവ ഈ ക്വട്ടേഷൻ പരസ്യത്തിന് ബാധകമായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് tender.lsgkerala.gov.in, www.lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.