Thiruvananthapuram District
സ്ഥാപന ഘടന


ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന

മതിലകം ഗ്രാമപഞ്ചായത്തിന്റെ നയരൂപീകരണവും വികസന ഭരണനിർവ്വഹണവും സുതാര്യമാക്കാൻ രൂപീകരിച്ച ജനപ്രതിനിധി സമിതികളുടെയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും ക്രമീകരണം താഴെ നൽകുന്നു.

1. ഭരണസമിതി (Elected Council)

ജനപ്രതിനിധികൾ

🎖️ പ്രസിഡന്റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു.

🤝 വൈസ് പ്രസിഡന്റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.

📋 സ്ഥിരം സമിതികൾ (Standing Committees)

പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ശുചിത്വ പരിപാലനം എന്നിവ ഏകോപിപ്പിച്ചു നിയന്ത്രിക്കുന്ന സമിതിയാണ്.

മറ്റ് ഉപസമിതികൾ

പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ വികസന പദ്ധതികള്‍ക്ക് മേൽനോട്ടവും സഹായവും നല്‍കുന്നു.

2. ഉദ്യോഗസ്ഥ വിഭാഗം (Administrative Wing)

ഓഫീസ് നിർവ്വഹണം

👔 പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഓഫീസിന്റെ മുഖ്യ ഭരണ-നിർവ്വഹണ ഉദ്യോഗസ്ഥൻ. ഭരണസമിതി തീരുമാനങ്ങൾ നടപ്പിലാക്കുകയും ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

📝 അസിസ്റ്റന്റ് സെക്രട്ടറി

ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.

🗂️ ജൂനിയര്‍‍ സൂപ്രണ്ട്

പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുകയും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുകയും ചെയ്യുന്നു.

📊 അക്കൗണ്ടന്റ്

സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ്. വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുകയും ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ ക്രമീകരിക്കുകയും ചെയ്യുന്നു.

📂 സീനിയര്‍ ക്ലര്‍ക്ക്

ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ്. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുകയും ചെയ്യുന്നു.

✍️ ക്ലര്‍ക്ക്

ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, വിവിധ ജനന-മരണ അപേക്ഷകള്‍‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതോടൊപ്പം വാര്‍ഡ് അടിസ്ഥാനത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു.

🤝 ഓഫീസ് അറ്റന്‍ഡന്റ്

പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടുള്ള സഹായം നല്‍കുന്നു. ഫയലുകളും രേഖകളും വിവിധ സെക്ഷനുകളിലേക്ക് കൈമാറല്‍, ഓഫീസ് പരിപാലനം തുടങ്ങിയ ജോലികൾ നിർവ്വഹിക്കുന്നു.